Friday, 28 June 2024

പത്തനംതിട്ടയില്‍ കനത്ത മഴ, വീട് തകർന്ന് വീണു; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ

SHARE


പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. പന്തളത്ത് വീട് തകർന്നു വീണു. അപകട സമയം വീട്ടിലുണ്ടായിരുന്ന വയോധികയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കടയ്ക്കാട് തോന്നല്ലൂർ പള്ളികിഴക്കേതില്‍ ഐഷാ ബീവിയുടെ വീടാണ് ശക്തമായ മഴയില്‍ തകർന്നത്. ഐഷാ ബീവി മറ്റൊരു മുറിയിലേക്ക് മാറിയ ഉടൻ വീടിന്‍റെ ചുമരിടിഞ്ഞ് ഐഷാ ബീവി കിടക്കാറുള്ള കട്ടിലിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ള ഇവരുടെ മകനും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു.
തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. റവന്യു, നഗരസഭ അധികൃതരെത്തി കുടുംബത്തെ ഇവിടെ നിന്നും മാറ്റി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 28 കുടുംബങ്ങളിൽ നിന്നുള്ള 164 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user