Saturday, 1 June 2024

ശംഖുമുഖത്ത് ബോട്ട് അപകടം; ഒരാളെ കാണാതായി

SHARE


തിരുവനന്തപുരം : ശംഖുമുഖത്ത് മത്സ്യബന്ധനത്തിനായി പോയ ചെറുവള്ളം മറിഞ്ഞ് അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. അപകടം നടക്കുമ്പോൾ വള്ളത്തിൽ വിത്സൺ, മഹേഷ് (32) എന്നിവരാണ് ഉണ്ടായിരുന്നത്.

വിത്സൺ നീന്തി കരയ്ക്കുകയറി രക്ഷപ്പെട്ടു. മഹേഷിനെ കാണാതായി. മഹേഷിനായി തെരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനത്തിനായി ശംഖുമുഖത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user