ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.
പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗാസിയാബാദ് അഡീഷണൽ പൊലീസ് കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു. ലോനി പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് നിലയുള്ള വീടിനാണ് തീപിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീ മുകൾ നിലയിലേക്ക് പടരുകയായിരുന്നു. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വീട്ടിലുണ്ടായിരുന്ന ഫോം ക്യൂബുകൾക്ക് തീപിടിച്ചതാണ് അപകടത്തിൻ തീവ്രത വർധിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക