Saturday, 1 June 2024

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പൊലീസുകാരൻ: കസ്റ്റഡിയിൽ

SHARE

കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ മെമ്പർമാർക്കും അവരുടെ തൊഴിലാളികൾക്കും  ഉള്ള ഒരു കരുതൽ പദ്ധതി കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ജില്ലാ സുരക്ഷാ പദ്ധതി ചെയർമാൻ ജേക്കബ് ജോൺ +91 99470 32345

ആലപ്പുഴ∙ കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 പോലീസ് ഡിപ്പാർട്ട്മെന്റ് ന് ഒന്നടങ്കം   നാണക്കേടും തലവേദനയും ആയി, പോലീസുകാരന്റെ  ഹോട്ടൽ ആക്രമണ കേസ്. ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജോസഫ്  കുടുംബസമേതം വെള്ളിയാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു എന്ന് പറയുന്നു. മകന് ഭക്ഷ്യവിഷബാധയേറ്റത്തോടെ ഹോട്ടലുകാരോട് വൈരാഗ്യമായി.

 ആയുധവുമായി വന്ന് ഹോട്ടൽ അടിച്ച്  തകർത്ത  പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ജോസഫിനെ സസ്പെൻഡ് ചെയ്തേക്കും വൈദ്യ പരിശോധനയിൽ മദ്യപിച്ചതായിട്ട് തെളിഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് ജില്ലാ ഭാരവാഹികളോടൊപ്പം ആലപ്പുഴയിലെ തകർക്കപ്പെട്ട ഹോട്ടൽ സന്ദർശിക്കുന്നു.

മദ്യലഹരിയിൽ പോലീസുകാരൻ ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്ത  സംഭവത്തിൽ സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്ന് ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ.





SHARE

Author: verified_user