Thursday, 27 June 2024

കർണാടകയിലെ കലബുറഗി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; കടുത്ത ജാഗ്രത

SHARE


കലബുറഗി (കർണാടക): കർണാടകയിലെ കലബുറഗി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഇന്നാണ് ബോംബ് ഭീഷണി എത്തിയത്. ശക്തമായ ബോംബ് സ്‌ഫോടനത്തിലൂടെ വിമാനത്താവളം മുഴുവൻ തകർക്കുമെന്നാണ് ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ലോക്കൽ പൊലീസ് എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും ബാഗേജുകളും പലതവണ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവം സമയത്ത് റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
ഉദ്യോഗസ്ഥർ സമഗ്രമായ പരിശോധന നടത്തി വരികയാണെന്നും വിമാനത്താവളത്തിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്താവളത്തിൽ അധികൃതർ തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കടുത്ത ജാഗ്രതയിലാണ് വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ കടത്തി വിടുന്നത്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user