Friday, 21 June 2024

റേഷൻ മേഖലയോട് അവഗണനയെന്ന് ആരോപണം; സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍

SHARE

 


കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം ജൂലൈ 8 ,9 തീയതികളിൽ നടക്കും. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുക.

വേതന പാക്കേജ് കാലാനുസൃതമായി പരിഹരിക്കുക, കെ ടി പി ഡി എസ് നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്.

ജൂലൈ 8, 9 തീയതികളിൽ കടകൾ അടച്ചുകൊണ്ട് രാപ്പകൽ സമരമാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തുന്നത്. സംയുക്ത റേഷൻ കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ മറ്റ് എല്ലാ മേഖലകളിലും സർക്കാർ കൃത്യമായ വേതനവും പരിഷ്‌കരണ നടപടികളും വരുത്തുമ്പോൾ റേഷൻ മേഖലയെ മാത്രമാണ് ഇത്തരത്തിൽ അവഗണിക്കുന്നത് എന്നാണ് റേഷൻ വ്യാപാരികളുടെ പരാതി.

നിരവധിതവണ മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും ധനവകുപ്പ് മന്ത്രിക്കും പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടാവാത്തതാണ് റേഷൻ വ്യാപാരികളെ സമരത്തിലേക്ക് നയിച്ചത്. നേരത്തെ റേഷൻ വ്യാപാരികളുടെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തിയെങ്കിലും അതിലും സർക്കാർ കണ്ണു തുറന്നിട്ടില്ല. ഇത്തവണ റേഷൻ വ്യാപാരികളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കടുത്ത സമരവുമായി മുന്നോട്ടു പോകുമെന്നാണ് റേഷൻ വ്യാപാരികളുടെ മുന്നറിയിപ്പ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user