ദേവി വിലാസം ഹോട്ടൽ......
കൊയിലാണ്ടിയിലെ യശ്ശശരീരനായ കുമാരേട്ടന്റെ ഹോട്ടൽ...
അരനൂറ്റാണ്ടിലേറെക്കാലമായി കൊയിലാണ്ടിയിൽ
പ്രവർത്തിക്കുന്ന പ്രശസ്തമായ ദേവിവിലാസം ഹോട്ടൽ
പഴമക്കാർക്ക് പരിചയപ്പെടുത്തേണ്ടതില്ല!
ഇലയിൽ വിളമ്പിയ ആവിപറക്കുന്ന ഉച്ചയൂണിന്റെ
രുചി ഫ്രഷ് മീൻ ഫ്രൈയോടൊപ്പം അകത്താക്കാൻ
നാട്ടിലേതിനാക്കാൾ മറുനാട്ടുകാരായിരുന്നഎത്തിയിരുന്നത്.....
തൊള്ളായിരത്തി എഴുപത് കാലഘട്ടത്തിൽ
എഴുപത്തിയഞ്ച് പൈസയായിരുന്നു ഊണിന്റെ വില .....
ഉച്ചമുതൽ ദീർഘദൂര കെ എസ് ആർ ടി സി ബസുകളുടെ
വലിയ നിര റോഡിന്റെ കിഴക്ക് വശം നിറുത്തിയിട്ടുണ്ടാകും
യാത്രക്കാരായ നൂറുകണക്കിന്പേർ തിരക്ക് അവഗണിച്ച്
ഭക്ഷണം കഴിച്ചിട്ടേ പോകുമായിരുന്നുള്ളു.......
കുമാരേട്ടന്റെ അടുത്ത ബന്ധക്കളടക്കം ഡസൻകണക്കിന്
തൊഴിലാളികളുണ്ടായിരുന്നു അന്ന് ഹോട്ടലിൽ....'
ഇന്നത്തെപോലെ മന്തിയോ ബിരിയാണിയോ എന്തിന്
നെയ്ച്ചോർപോലും അക്കാലത്ത് കൊയിലാണ്ടിയിൽ
ഹോട്ടലുകളിൽ ലഭിക്കുമായിരുന്നില്ല ...
തൊട്ടടുത്തുള്ള മോഹന റസ്റ്റോറൻറിൽ മട്ടൻ ചാപ്സും
മലായയിൽ ബീഫ് കറിയും പേര്കേട്ട വിഭവങ്ങളായിരുന്നു ...
കാലത്തിന്റെ കുത്തൊഴുക്കിൽ സ്ഥാപനങ്ങളും
സ്ഥാപകൻമാരും മിക്കവയും ഇന്നില്ല എങ്കിലും
ദേവി വിലാസം ഹോട്ടൽ കാലത്തോടൊപ്പം
കൊയിലാണ്ടിയിൽ നല്ല നിലയിൽ മുന്നോട്ട് പോകുന്നു!
ഈയിടെ ഊൺ കഴിക്കാൻ പോയപ്പോൾ
ചുമരിൽ തൂങ്ങികിടക്കുന്ന കുമാരേട്ടന്റെ ചിത്രം
കണ്ടപ്പോൾ ഓർമ്മകൾ പിറകോട്ടുപോയി....
ടെലിഫോൺ അപൂർവ്വവസ്തു പോലെയായിരുന്ന
അക്കാലത്ത് വല്ലപ്പോഴും ദൂരെ ദിക്കുകളിൽ നിന്നും
മലായയിലേക്ക് ആമദ്ക്കാക്ക് വിളിവന്നത് ടെലി: 65
ലേക്കായിരുന്നു ...
ട്രാൻസ്പോർട്ട് ബസുകളും മറ്റു ടൂറിസ്റ്റ് വാഹനങ്ങളു
മൊന്നും ഇന്ന് ടൗണിൽ റോഡരികിൽ നിർത്താറില്ലെങ്കിലും
ദേവീ വിലാസം ഹോട്ടൽ അന്വഷിച്ച് ഉച്ചയുണിന്
ഒട്ടേറെപേരെത്തിച്ചേരുന്നു എന്നത് യാഥാർത്ഥ്യം...
പഴയ കാല കൊയിലാണ്ടിയുടെ പെരുമയേറ്റിയ
കുമാരേട്ടനെ പോലെയുള്ള മഹത് വ്യക്തിത്വങ്ങൾക്ക്
ദൈവം തമ്പുരാൻ നിത്യശാന്തിയേകട്ടെ.....!i
--- അലി കൊയിലാണ്ടി .
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക