കാസർകോട്: മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു. വലിയപറമ്പ് സ്വദേശി കെ പി മുകേഷ് (38) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ തോണി മറിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു.
അഞ്ചുമണിയോടുകൂടി കാണാതായതിനെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി കണ്ടെത്തുകയായിരുന്നു. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഗോപാലൻ്റെയും ലതയുടെയും മകനാണ് മരിച്ച മുകേഷ്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക