ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. തമിഴ്‌നാട് സ്വദേശികളാണ് സാഹസിക യാത്ര നടത്തിയത്. ദേശീയപാതയിൽ റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാമത്തെ സാഹസിക യാത്രയാണിത്.
മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ ആണ് സാഹസിക യാത്ര വീണ്ടും ആവർത്തിക്കുന്നത്. TN 63 BB 2993 എന്ന നമ്പറുള്ള കാറിലാണ് യുവാക്കളുടെ സാഹസിക യാത്ര. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സാഹസികയാത്ര അവസാനിപ്പിച്ചു.
ഗ്യാപ്പ് റോഡിൽ അഭ്യാസം വേണ്ട ; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് : കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനങ്ങളിൽ അപകട അഭ്യാസപ്രകടനത്തെ തുടർന്ന് കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലാ എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡ് ഗ്യാപ്പ് റോഡിൽ പരിശോധന നടത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ സഞ്ചാരികൾ കാറിന്‍റെ വിൻഡോയിലൂടെ ശരീരം പുറത്തിട്ടുള്ള അഭ്യാസപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് വൈറലായതോടെ മൂന്ന് വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തിരുന്നു.
എന്നാൽ വീണ്ടും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നത്. മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് റോഡിലെ പരിശോധനകൾ കർശനമാക്കി.
യ്യുക