Sunday, 23 June 2024

കൈകഴുകാൻ വെള്ളം കോരി നൽകിയില്ല; കൊല്ലത്ത് അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

SHARE


കൊല്ലം: കൈകഴുകാൻ വെള്ളം കോരി നൽകാത്തതിന്റെ പേരിൽ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു. അമ്മ നൽകിയ പരാതിയിൽ കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങൽ സ്വദേശി 67കാരിയായ കുൽസം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകൻ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.

സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലിൽനിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിൻ കരയിൽ കൊണ്ടുചെന്ന് വെള്ളം കോരി നൽകാൻ ആവശ്യപ്പെട്ടു. വെള്ളം കോരി നൽകിയെങ്കിലും അനുസരിക്കാൻ താമസിച്ചു എന്നു പറഞ്ഞാണ് അമ്മയെ അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാൾ തകർത്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user