Sunday, 30 June 2024

താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടുപേർ പിടിയിൽ

SHARE


കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച രണ്ടു പേർ പിടിയിൽ. പയ്യോളി സ്വദേശി റിസ്വാൻ അലി (18), കാക്കൂർ പുതുക്കുടി മീത്തൽ സൂരജ് (22) എന്നിവരെയാണ് കാക്കൂരിൽ വച്ച് താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് സംഭവം നടന്നതത്.
താമരശ്ശേരി കാരാടി ചെറുകുന്നുമ്മൽ അക്ഷയ് ജിതിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബജാജ് പൾസർ ബൈക്കാണ് മോഷ്‌ടിച്ചത്. തുടർന്ന് താമരശ്ശേരി പൊലീസ് സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും വച്ച് അന്വേഷണം ഊർജിതമാക്കി. അതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ ഇരുവരും കാക്കൂരിൽ നിൽക്കുന്നതു കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്‌തപ്പോഴാണ് ബൈക്ക് മോഷ്‌ടാക്കൾ ആണെന്ന് മനസിലായത്. മോഷ്‌ടിച്ച ബൈക്കും പ്രതികളിൽ നിന്ന് കണ്ടെടുത്തു. കാക്കൂർ സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകളിലെ പ്രതിയാണ് പിടിയിലായ സൂരജ്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user