Thursday, 27 June 2024

ഇന്ത്യയിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ മെറ്റ എഐ വരുന്നു

SHARE


ന്യൂഡൽഹി: ഏറ്റവും പുതിയ 'ലാമ 3' (Llama 3) ലാർജ് ലാംഗ്വേജ് മോഡലിൽ (എൽഎൽഎം) നിർമ്മിച്ച വാട്ട്‌സ്ആപ്പ്, ഫേസ്‌ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിൽ ഇനിമുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അസിസ്റ്റന്‍റ് ലഭ്യമാകുമെന്ന് പ്രഖ്യാപിച്ച് ടെക് ഭീമനായ മെറ്റ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ആപ്പ് ഉപേക്ഷിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യാനും കണ്ടന്‍റുകൾ സൃഷ്‌ടിക്കാനും ഫീഡിലും ചാറ്റുകളിലും ആപ്പുകളിലുടനീളം മെറ്റ എഐ പ്രയോഗിക്കാൻ കഴിയുമെന്നും കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.
'എഐ അസിസ്റ്റന്‍റ് ഇന്ത്യയിൽ ഇംഗ്ലീഷിൽ പുറത്തിറങ്ങാൻ തുടങ്ങുന്നു. നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാനും പഠിക്കാനും സൃഷ്‌ടിക്കാനും കണക്റ്റ് ചെയ്യാനും വാട്ട്‌സ്ആപ്പ്, ഫേസ്‌ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിൽ മെറ്റ എഐ ഉപയോഗിക്കാം', മെറ്റ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ 'കണക്‌ട്' ഇവൻ്റിലാണ് കമ്പനി ആദ്യമായി മെറ്റ എഐ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അറിയേണ്ട കാര്യങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ മെറ്റ എഐയോട് ചോദിക്കാം. ഫേസ്‌ബുക്ക് ഫീഡിലൂടെ സ്‌ക്രോൾ ചെയ്യുമ്പോഴും മെറ്റ എഐ ആക്‌സസ് ചെയ്യാൻ കഴിയും.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user