Sunday, 9 June 2024

നെല്ലിക്കാപറമ്പിൽ കാറും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരി മരിച്ചു

SHARE

കോഴിക്കോട് : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം നെല്ലിക്കാപറമ്പിൽ കാറും മിനി ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ചു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി സ്വദേശികളായ ഒരേ കുടുംബത്തിലെ ആറു പേരടങ്ങിയ സംഘം മൂന്നാറിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇന്നു പുലർച്ചെ കുടുംബം സഞ്ചരിച്ച കാറും മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു.
അപകടം നടന്നതോടെ കൊയിലാണ്ടി എടവണ്ണ ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മുക്കം പൊലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user