ഇടുക്കി: ചെറുതോണിയിൽ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ഇവര്‍ ചെറുതോണി ആരാധനാലയത്തിൽ പോയിരുന്നു. ഞായറാഴ്ചകളിൽ കുര്‍ബാനയുള്ളപ്പോൾ പതിവായി ശനിയാഴ്ചകളിൽ ഇവര്‍ പള്ളിയിലെത്താറുണ്ട്. ആറ് മണിക്ക് ആരാധനാലയത്തിലെത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോയി.
ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചെറുതോണി ടൗണിന് 100 മീറ്റര്‍ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടക്കുന്നത് കണ്ടു. എന്നാൽ അതിന് ശേഷം കുട്ടികളെ കാണാൻ കഴിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9496096026 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക