Sunday, 2 June 2024

വട്ടവടയില്‍ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; പത്ത് ആടുകള്‍ ചത്തു

SHARE

ഇടുക്കി : വട്ടവടയില്‍ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം. പത്തോളം ആടുകള്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയായ വേളാങ്കണ്ണിയുടെയും സഹോദരന്‍റെയും 5 വീതം ആടുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു മേയാന്‍ വിട്ടിരുന്ന ആടുകള്‍ക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായത്.

പത്തിലധികം കാട്ടുനായ്ക്കള്‍ കൂട്ടത്തോടെ എത്തിയതായാണ് വിവരം.വട്ടവട ചിലന്തിയാറ്റില്‍ കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍ 42 ആടുകള്‍ ചത്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വട്ടവട പഴത്തോട്ടത്തിലും സമാന രീതിയില്‍ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.

കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായതോടെ ആടുകള്‍ ചിതറിയോടി. വട്ടവട മേഖലയില്‍ കാട്ടുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചത് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജനവാസ മേഖലയില്‍ ഇറങ്ങി വീണ്ടും കാട്ടുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്ക കര്‍ഷകര്‍ പറയുന്നു.

തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ കടുവയുടെയും പുലിയുടെയുമൊക്കെ ആക്രമണം ഉണ്ടാകുന്നത് ആവര്‍ത്തിക്കപ്പെടുന്നതിനിടയിലാണ് കാട്ടുനായ്ക്കളുടെ സാന്നിധ്യവും ഉണ്ടായിട്ടുള്ളത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user