Friday, 7 June 2024

പശ പുരട്ടിയ കമ്പിയുമായെത്തി പള്ളിക്ക് സമീപം വച്ചിരുന്ന കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി

SHARE

കുറവിലങ്ങാട് : കാണക്കാരിയിലുള്ള പള്ളിക്ക് സമീപം വച്ചിരുന്ന കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കോഴ സയൻസ് സിറ്റി ഭാഗത്ത് ചുനയമ്മാക്കിൽ വീട്ടിൽ സന്തോഷ് മാത്യു (45) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ (06.06.24) ഉച്ചയ്ക്ക് 1: 45 മണിയോടുകൂടി കാണക്കാരിയിലെ സെൻമേരിസ് റോമൻ കാത്തലിക് പള്ളിക്ക് സമീപം വച്ചിരുന്ന കാണിക്ക വഞ്ചിയിൽ നിന്നും പശ പുരട്ടിയ കമ്പിയുമായെത്തി, ഇത് കാണിക്ക വഞ്ചിയിൽ കടത്തി പണം കവർന്നെടുക്കാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ, എസ്.ഐ സുമിത, സി.പി.ഓ മാരായ ജോജി വർഗീസ്, റോയ് വർഗീസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user