Thursday, 13 June 2024

കടനാട്‌ സ്‌കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ ഷോക്കേറ്റ് മരിച്ചു;ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു

SHARE

പാലാ :കടനാട്‌ സ്‌കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ(47) ഷോക്കേറ്റ് മരിച്ചു;ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്.
എല്ലാ ദിവസവും അധ്യാപനത്തിനായി പോകുന്നതിനു മുമ്പേ പറമ്പിൽ കൃഷി ജോലികളിൽ ഏർപ്പെടുന്ന ജിമ്മി സാർ പതിവ് പോലെ ഇന്നും കൃഷി ജോലികളിൽ ഏർപ്പെട്ടു .സമയമായിട്ടും വരാത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
അടുത്ത് തന്നെ ഇരുമ്പു തോട്ടിയും ഉണ്ടായിരുന്നു .മുഖത്തും കൈക്കും പൊള്ളലേറ്റ നിലയിലാണ് വീട്ടുകാർ കണ്ടെത്തിയത് .ഭാര്യയും രണ്ടു മക്കളുമുണ്ട്‌ .മൃതദേഹം ഇപ്പോൾ പ്രവിത്താനം കാവുകാട്ട് ആശുപത്രിയിൽ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user