Wednesday, 19 June 2024

താമസക്കാരില്ല; ജനല്‍ ചില്ലുകളും ടൈലുകളും തകര്‍ന്നു: ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകള്‍ നാശത്തിലേക്ക്

SHARE

 


ഇടുക്കി: നെടുങ്കണ്ടത്തെ ജിഎസ്‌ടി വകുപ്പിന്‍റെ ക്വാർട്ടേഴ്‌സുകൾ നാശത്തിന്‍റെ വക്കില്‍. കോടികൾ മുടക്കി നിർമിച്ച താലൂക്ക് ആശുപത്രിക്ക് സമീപമുളള ക്വാര്‍ട്ടേഴ്‌സുകളാണ് താമസക്കാരില്ലാതെ നശിക്കുന്നത്. 15 ക്വാര്‍ട്ടേഴ്‌സുകളിലാണ് നിലവില്‍ ആള്‍ താമസമില്ലാത്തത്.

കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയ മുഴുവന്‍ സൗകര്യങ്ങളും ക്വാർട്ടേഴ്‌സുകളിലുണ്ട്. എന്നാല്‍ ക്വാട്ടേഴ്‌സുകളുടെ ജനൽ ചില്ലുകളും ടൈലുകളും തകർന്നിരിക്കുകയാണ്. പല ക്വാർട്ടേഴ്‌സിന്‍റെയും മീറ്റർ ബോർഡുകളിൽ കിളികൾ കൂട് കൂട്ടിയിട്ടുണ്ട്.

കൂടാതെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ ചോർച്ചയുമുണ്ട്. താമസക്കാരില്ലാത്ത കെട്ടിടത്തിന്‍റെ ചോര്‍ച്ച തടയാൻ മേൽക്കൂരയ്ക്ക് മുകളിൽ ലക്ഷങ്ങൾ മുടക്കി ഷീറ്റും മേഞ്ഞിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പ് ജിഎസ്‌ടി വകുപ്പായി മാറിയപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ഇതാണ് ക്വാർട്ടേഴ്‌സുകൾ ആളില്ലാതെ നശിക്കാന്‍ കാരണമായത്. ക്വാർട്ടേഴ്‌സുകൾ മറ്റ് വകുപ്പുകൾക്ക് വിട്ടുനല്‍കാനും നടപടിയില്ല.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user