Sunday, 30 June 2024

വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി; സംഭവം പത്തനംതിട്ട കലഞ്ഞൂരിൽ

SHARE


പത്തനംതിട്ട: കലഞ്ഞൂർ പോത്തുപാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി.
ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പെരുമ്പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവുമുണ്ട്.
കിഷോര്‍ എന്നയാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പ് വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണമായ കരച്ചിൽ കേട്ടാണ് ഗൃഹനാഥന്‍ പുറത്തിറങ്ങി നോക്കിയത്. അയല്‍വാസികളെത്തി പെരുമ്പാമ്പിന്‍റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിന്‍റെ വായില്‍ നിന്ന് നായയെ പുറത്തെടുത്തത്. അപ്പോഴേക്കും നായ ചത്തിരുന്നു.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user