Friday, 7 June 2024

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് സെറ്റ് ഇളകിമാറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, സംഭവം ഇടുക്കി കുട്ടിക്കാനത്ത്

SHARE

ഇടുക്കി :ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് സെറ്റ് ഇളകിമാറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, സംഭവം ഇടുക്കി കുട്ടിക്കാനത്ത്.
ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് സെറ്റ് ഇളകിമാറി. മുണ്ടക്കയം- കുമളി റൂട്ടിൽ കുട്ടിക്കാനത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. മുപ്പത്തഞ്ചോളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
800 അടിയോളം താഴ്ച്ചയുള്ള ചെങ്കുത്തായ കൊക്കയ്ക്ക് സമീപം എത്തിയപ്പോളാണ് പ്ലേറ്റ് സെറ്റ് ഇളകി മാറിയത്. ഇതോടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് റോഡരികിലെ സുരക്ഷാ ഭിത്തി ഇടിച്ചു തകർത്താണ് നിന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കോട്ടയത്ത് നിന്നും കുമളിയിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user