Monday, 24 June 2024

കോഴിക്കോട് വയറിളക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 9–ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

SHARE


വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്.ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവതീര്‍ത്ഥ.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user