Sunday, 16 June 2024

കൊല്ലത്ത് പൊറോട്ട അമിതമായി കഴിച്ച് 5 പശുക്കൾ ചത്തു

SHARE

 


കൊല്ലം: പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് ചത്തത്. കഴിഞ്ഞ ദിവസം തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഇതിനു പിന്നാലെ പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങുകയായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസർ സോ ഡി ഷെെൻകുമാറിന്റെയ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടവും നടത്തി. വയറിൽ കമ്പനമുണ്ടായതാണ് മരണകാരണമെന്ന് ജില്ല വെറ്ററിനറി കേന്ദ്രം ഡോക്ടർമാർ‌ പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user