Thursday, 6 June 2024

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; കർണാടക സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക്

SHARE


ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം തമിഴ്‌നാടിന്‍റെ ഭാഗമായ ചുരം പാതയിൽ 200 അടി താഴ്‌ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു. ബെംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡി (50) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു.

പകൽ 12 നാണ് അപകടം ഉണ്ടായത്. കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തമിഴ്‌നാട് വഴി ബെംഗളൂരിലേക്ക് മടങ്ങുമ്പോഴാണ് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞത്. സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകൾ കീർത്തിക (18), മകൻ കരൺ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18), ഹർഷ (24) എന്നിവർക്കും പരിക്കേറ്റു. സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരും ഇവിടെ ചികിത്സയിലാണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user