Monday, 3 June 2024

കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കം, ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു; സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് 18 വർഷം കഠിന തടവ്

SHARE

കാസർകോട്: കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് കഠിന തടവ്. 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.
കാസർകോട് രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയുടെ വിധി. കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57), പി എ,നാരായണൻ (49), പി എ പത്മനാഭൻ (64 , പത്മനാഭൻ്റെ മകനായ പി എ സന്ദീപ് (34) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 31 ന് ആയിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user