Saturday, 8 June 2024

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്

SHARE

കോഴിക്കോട്: ഇന്ന് ദുൽഹിജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട്, കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മാസപ്പിറ കണ്ടതായി സ്ഥിരീകരിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീൻ തങ്ങൾ, മറ്റു ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, തിരുവനന്തപുരം പാളയം ഇമാം വി.പി.
സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണു മാസപ്പിറ വിവരം അറിയിച്ചത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user