Sunday, 30 June 2024

ബിൽ അടക്കാൻ പണമില്ല, വൈദ്യുതി വിച്ഛേദിച്ചു; വയനാട്ടിൽ 1514 പട്ടികവർഗ കുടുംബങ്ങൾ ഇരുട്ടിലായി

SHARE


വയനാട്: ബിൽ അടക്കാൻ പണമില്ലാത്തതിനാൽ വയനാട്ടിൽ 1514 പട്ടികവർഗ കുടുംബങ്ങൾ ഇരുട്ടിലായി. വയനാട്ടിൽ 1514 പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. വൈദ്യുതി ബിൽ അടക്കാത്തതിനാൽ 2023 മാർച്ച് ഒന്ന് മുതൽ നാളിതുവരെ വയനാട് ജില്ലയിൽ 1,62,376 ഗാർഹിക കണക്ഷനുകളാണ് വിച്ഛേദിച്ചത്.
വിച്ഛേദിച്ചതിൽ 1,59,732 കണക്ഷനുകൾ നാളിതുവരെ പുന:സ്ഥാപിച്ച് നൽകി. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളിൽ 3113 എണ്ണം പട്ടികവർഗ കുടുംബങ്ങളുടേതായിരുന്നു. അതിൽ പകുതിയലധികം കുടുംബങ്ങൾ പിന്നാട് വൈദ്യുതി ബില്ല് അടച്ചു. കണക്ഷൻ പുന:സ്ഥാപിക്കാത്ത 1514 പട്ടികവർഗ കുടുംബങ്ങളുണ്ടെന്നും മന്ത്രി ഒ.ആർ. കേളുവിന് രേഖാമൂലം മറുപടി നൽകി. വയനാട്ടിലെ ആദിവാസി മേഖലയിലെ ദാരിദ്ര്യത്തിന്റെ സൂചനകൂടിയാണിത്.

 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user