ശ്രീ ഗംഗാനഗർ: അനുപ്‌ഗഡ് ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്‌പി) രമേഷ് മൗര്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ 15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും ഇന്ത്യ-പാക് അതിർത്തിയിൽ നടത്തിയ പ്രധാന ഓപ്പറേഷനിൽ മൂന്ന് കിലോ ഹെറോയിൻ കണ്ടെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശമായ സമേജ പൊലീസ് സ്റ്റേഷന് സമീപമുള്ള വില്ലേജ് 75 എൻപി ടേണിലാണ് ഈ മയക്കുമരുന്ന് കടത്ത് പിടികൂടിയതെന്ന് രമേഷ് മൗര്യ പറഞ്ഞു. ഈ ഭാഗത്ത് ഹെറോയിൻ കടത്തുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു കാർ തടഞ്ഞുനിർത്തി പൊലീസ് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് പൊലീസ് പിടികൂടി.
ഇതോടൊപ്പം ഒരു ബൈക്ക് യാത്രികനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഒപിയോയിഡ് മരുന്ന് പാകിസ്ഥാനിൽ നിന്ന് ഓർഡർ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് എസ്‌പി രമേഷ് മൗര്യ പറഞ്ഞു. പിടികൂടിയ മൂന്നു കള്ളക്കടത്തുകാരിൽ ഒരാൾ ഉപഭോക്താവും രണ്ടുപേർ ഡീലർമാരുമാണ്. "ഇരുവരും മയക്കുമരുന്ന് കച്ചവടക്കാരാണ്, ഉപഭോക്താവ് പഞ്ചാബിലെ തൽവണ്ടിയിൽ താമസിക്കുന്നയാളാണ്" മൗര്യ കൂട്ടിച്ചേർത്തു.
ശ്രീ ഗംഗാനഗറും അനുപ്‌ഗഢും പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. ഇന്ത്യൻ അതിർത്തിയിലേക്ക് ഹെറോയിൻ കടത്താൻ പാകിസ്ഥാൻ കള്ളക്കടത്തുകാരും നിരന്തരം ശ്രമിക്കാറുണ്ടെന്നാണ് വിവരം. അതിർത്തിക്കപ്പുറമുള്ള ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് പ്രത്യേക പ്രചാരണം നടത്തിവരികയാണ്.
പലയിടത്തും ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിന്ന് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. നിലവിൽ പിടിയിലായ മൂന്ന് കള്ളക്കടത്തുകാരെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക