Monday, 3 June 2024

പതിനാലുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവ്; അമ്മയ്ക്കും അമ്മൂമ്മയ്ക്കും പിഴശിക്ഷ

SHARE
 

മലപ്പുറം: പതിനാലുകാരിയായ മകളെ ലൈംഗികമായി ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവി ഉത്തരവിട്ടു.

2020 മേയ് 21നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകള്‍ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസില്‍ വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.

ഒന്നാംപ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുവര്‍ഷവും മൂന്നുമാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴ സംഖ്യ പൂര്‍ണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികള്‍ പിഴയടക്കാത്ത പക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 










SHARE

Author: verified_user