Sunday, 2 June 2024

10 വയസുള്ള അയൽവാസികളായ പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം:51കാരൻ അറസ്റ്റിൽ

SHARE

കോഴിക്കോട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്.
പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user