Sunday, 26 May 2024

പ്രശാന്തം പാലിയേറ്റീവ് കെയർ പെരുവയിൽ

SHARE

പെരുവയിൽ മന്ത്രി വി.എം. വാസവൻ  ഉദ്ഘാടനം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ.
പെരുവ പ്രവർത്തനമാരംഭിച്ചു. ∙ 

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി പെരുവയിൽ ആരംഭിക്കുന്ന പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ യുടെ കാർമികതത്വത്തിൽ നിർധനരായ കിടപ്പുരോഗികളുടെ ആജീവനാന്ത സൗജന്യ പരിചരണമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആദ്യ ഘട്ടത്തിൽ 50 രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്നും സെക്രട്ടറി ഫാ. ജേക്കബ് കുര്യൻ, ഫാ. തോമസ് വി. തോമസ് എന്നിവർ അറിയിച്ചു. ഫോൺ– 7306311321
SHARE

Author: verified_user