വിഴിഞ്ഞം ഫയർ സ്റ്റേഷനു തിരിച്ചടിയായി ടെലഫോൺ പരിഷ്കാരം..! എസ്. രാജേന്ദ്രകുമാർവിഴിഞ്ഞം: ബിഎസ്എൻഎല്ലിന്റെ പുതിയ ടെലഫോൺ പരിഷ് കാരം വിഴിഞ്ഞം ഫയർ സ്റ്റേഷനു തിരിച്ചടിയായി. വൈദ്യുതി നിലച്ചാൽ ഫോണുകൾ നിശ്ചലമാകും. സേവനം ആവശ്യപ്പെട്ടു വിളിക്കുന്ന പൊതുജനം ഇതുമൂലം കഷ്ടത്തിലുമാകുന്നു. ലാന്റ് ഫോണുകൾക്കു പകരം സ്ഥാപിച്ച വയർലെസ് ഫോണുകളാണ് നിലവിൽ ജനത്തിനു വിനയായത്. നേരത്തെയുണ്ടായിരുന്ന 101 എന്ന നമ്പറിന്റെ സേവനം നഷ്ടമായശേഷം 0471- 2480 300 എന്ന നമ്പറായിരുന്ന ആവശ്യക്കാരുടെ ആശ്രയം. ഇപ്പോൾ വൈദ്യുതി നിലച്ചാൽ സ്റ്റേഷനു പൊതുജനവുമായുള്ള ബന്ധം പൂർണമായും ഇല്ലാതാകും. രണ്ടാഴ്ച മുൻപാണ് ആധുനിക സംവിധാനമെന്ന പേരിൽ അധികൃതരുടെ പുതിയ പരിഷ്കാരമുണ്ടായത്. നിലവിലുള്ള ലാന്റ് ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടാതെ വരുമ്പോൾ 101 എന്ന ടോൾ ഫ്രീ നമ്പറുമായി ആവശ്യക്കാർ ബന്ധപ്പെടും. എന്നാൽ ചെങ്കൽ ചൂളയിലെ കൺട്രോൾ റൂമിൽ കിട്ടുന്ന സഹായാഭ്യർഥന വിഴിഞ്ഞ ത്തേക്ക് കൈമാറണമെങ്കിൽ എ പ്പോഴെങ്കിലും ഇവിടുത്തെ ഫോൺ പ്രവർത്തന ക്ഷമമാകണം.
തിരുവല്ലം മുതൽ അടിമലത്തുറ വരെയും കോവളം മുതൽ വെള്ളായണി ക്ഷേത്രത്തിനു സമീപം വരെയും ബാലരാമപുരം നെല്ലിമൂടിനു സമീപവുമായുള്ള ഫയർസ്റ്റേഷന്റെ വിശാല മേഖലയിൽനിന്നു നിരവധി സഹായാഭ്യർഥനകൾ ദിനംപ്രതി എത്തുന്നതായി അധികൃതർ പറയുന്നു. വൈദ്യുതി നിലച്ചു ഫോണുകൾ നിശ്ചലമാകുന്ന സമയങ്ങളിൽ ജനസേവനം കണക്കിലെടുത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ കൺട്രോൾ റൂമിലും അതിർത്തി വരുന്ന മേഖലയിലെ പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്. അധികൃതർക്ക് കൈമാറിയ ഫോണുകളിൽ വിളിച്ചാൽ റെയ്ഞ്ച് ഇല്ലാതാവുകയോ, അവർ മറ്റാരെങ്കിലുമായി സംസാരിക്കുകയോ ചെയ്താൽ കാര്യങ്ങൾ വീണ്ടുംകൈവിട്ടുപോകും. കടുത്ത വേനലായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ നിരവധി തവണ വൈദ്യു തി നിലച്ചു ഫോണുകൾ നിശ്ചലമായിരുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. ജൂണിലെ മൺസൂൺ കാലത്തു മണിക്കൂറുകളോളം വൈദ്യുതിയില്ലാത്ത അവസ്ഥയുണ്ടാകും. മരങ്ങൾ കടപുഴകി വീഴുന്നതുൾപ്പെടെ സഹാ യത്തിനായി ജനങ്ങളുടെ നൂറുകണക്കിനു കോളുകളുമെത്തും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക