Thursday, 30 May 2024

'സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണം': ഹൈക്കോടതി

SHARE


എറണാകുളം : സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. ഒരു വർഷത്തിനുള്ളിൽ ഇത്തരം കയ്യേറ്റങ്ങൾ പൊളിച്ചു നീക്കണം. ആറ് മാസത്തിനുള്ളിൽ ജില്ല കലക്‌ടർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

സർക്കാർ ഭൂമി കയ്യേറി ആരാധന നടത്താൻ അനുമതി നൽകരുത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നാണ് വിശ്വാസമെന്നും കോടതി വ്യക്തമാക്കി. പ്ലാന്‍റേഷൻ കോർപ്പറേഷൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ സംബന്ധിച്ച് ആറുമാസത്തിനുള്ളിൽ ജില്ല കലക്‌ടർമാർ മറുപടി റിപ്പോർട്ട് നൽകണം. പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ ഭൂമി കയ്യേറി ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ കോടതിയെ സമീപിച്ചത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user