മലയിൻകീഴ് : കരമനയാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 13 വയസ്സുകാരൻ മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെയും ദീപാറാണിയുടെയും ഇളയ മകൻ എ.അരുൺ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പേയാട് പിറയിൽ അരുവിപ്പുറം കടവിലാണ് അപകടം. അച്ഛൻ അനിൽകുമാറിനും അരുണിന്റെ സഹോദരൻ കൃഷ്ണപ്രസാദും ഒപ്പമുണ്ടായിരുന്നു . കുളിക്കുന്നതിനിടെ അരുൺ ഒഴുക്കിൽപെട്ട് താഴുകയായിരുന്നു. ചെങ്കൽച്ചൂള അഗ്നിരക്ഷാസേന എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിയാണ് അരുൺ. മൂത്ത സഹോദരൻ അനൂപ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
മക്കൾക്കൊപ്പമുള്ള സന്തോഷം ഒടുവിൽ ദുഃഖത്തിലേക്ക്മ ലയിൻകീഴ് ∙ വിദേശത്ത് ജോലി ചെയ്യുന്ന അനിൽകുമാർ ദിവസങ്ങൾക്കു മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത്. ആ സന്തോഷം ഒടുവിൽ ദുഃഖത്തിലേക്കു വഴിതുറക്കുകയായിരുന്നു. മക്കളുടെ ആവശ്യപ്രകാരമാണ് അനിൽകുമാർ അവരെയും കൂട്ടി ഇന്നലെ കരമനയാറിന് സമീപം എത്തിയത്. സമീപത്തെ കാവടി കടവിൽ ഏറെ അപകടങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ അവിടേക്കു പോയില്ല. പക്ഷേ, പാറക്കെട്ടും കയങ്ങളും നിറഞ്ഞ അരുവിപ്പുറം കടവ് അരുണിന്റെ ജീവൻ കവർന്നു. കഴിഞ്ഞ ദിവസം അരുണിനെയും കൂട്ടി കൊണ്ടു പോയി പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്കുള്ള സാധനങ്ങൾ എല്ലാം അനിൽകുമാർ വാങ്ങി കൊടുത്തിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക