Thursday, 23 May 2024

പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം; യുവതി കെണിയിലാക്കിയത് മകളുടെ സഹപാഠികളെ; യുവതിക്ക് ഒപ്പം ആറ് കൂട്ടാളികളും അറസ്റ്റില്‍

SHARE

ചെന്നൈ: മകളുടെ സഹപാഠികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയും ആറ് കൂട്ടാളികളും അറസ്റ്റിലായി. ചെന്നൈ നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന് പെൺകുട്ടികൾ മൊഴി നൽകി.
ബ്യൂട്ടീഷ്യൻ കോഴ്‌സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് അവരെ പെൺവാണിഭത്തിനു നിർബന്ധിക്കുകയായിരുന്നു. യുവതിയുടെ നിർബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്തിട്ടുണ്ട്. 25,000 മുതൽ 35,000 രൂപ വരെ നൽകാമെന്ന് പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനവും നല്‍കിയിരുന്നു.
ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. വന്‍ തുകകള്‍ ഇവരില്‍ നിന്നും യുവതി കൈപ്പറ്റിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു യുവതിയുടെ ഇടപാടുകള്‍. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു. പെൺകുട്ടികൾ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരുടെ നഗ്ന വിഡിയോകൾ രക്ഷാകർത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user