തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തീരപ്രദേശത്ത് കടലാക്രമണം. പൂത്തുറയിൽ ശനിയാഴ്ച രാത്രിയോടെയാണ് കടലാക്രമണമുണ്ടായത്. രാത്രിയോടെ കടൽ തീരത്തെ റോഡിലേക്ക് കയറുകയായിരുന്നു. ശക്തമായ തിരമാലയിൽ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറി. തുടർന്ന് പ്രദേശത്തെ മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. നിലവിൽ കടൽ ശാന്തമാണെന്നാണ് വിവരം. ഇന്ന് അർധരാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായ മുന്നറിയിപ്പ് കേരളത്തിൽ നിലനിൽക്കുന്നുണ്ട്. രാത്രി വരെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആദ്യം സംസ്ഥാനത്ത് റെഡ് അലർട്ട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും നിലവിൽ ഓറഞ്ച് അലർട്ടാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക