മലപ്പുറം; പൊന്നാനിയില്‍ യുവാവിനെ ആളുമാറി അറസ്റ്റ് ച്യെ്ത ജയിലിലടച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പോലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. റിപ്പോര്‍ട്ട്കിട്ടിയതിന് ശേഷം വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
പൊന്നാനിയില്‍ ആളുമാറി നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവം പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തില്‍ ഗൗരവമായ വീഴ്ച പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായതായി വിമര്‍ശമുയര്‍ന്നതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ് പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനു പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് അബൂബക്കറിനെ കൊണ്ടു പോവുകയായിരുന്നു. അബൂബക്കറിന്റെ ഭാര്യ കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക