വലിയതുറ: ശംഖുമുഖം ഹോളിക്രോസ് ആശുപത്രിക്കു സമീപം ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.10 ഓടുകൂടിയായിരുന്നു സംഭവം. ട്രാന്‍സ്ഫോര്‍മര്‍ കത്തുന്ന പ്രകാശവും ശബ്ദവും കേട്ട് സമീപവാസികള്‍ വിവരം ചാക്ക ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ എത്തുകയും വിവരം കെഎസ്ഇബി അധികൃതരെ അറിയിക്കുകയുമായിരുന്നു. അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സംഘം എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
ഫയര്‍ ഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. നിരവധി കേബിളുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക