Friday, 31 May 2024

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു, അന്വേഷണം

SHARE

ആലപ്പുഴ: വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു. ഹരിപ്പാടാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ രണ്ട് സ്കൂട്ടറുകളാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ തീ ഉയരുന്നതു കണ്ട് പ്രകാശ് വീടു തുറന്നു പുറത്ത് എത്തിയപ്പോഴാണ് സ്കൂട്ടറുകൾ കത്ത് നശിച്ചത് കണ്ടത്. പ്രകാശ് എത്തുമ്പോഴേക്കും ഒരു സ്കൂട്ടർ പൂർണമായി കത്തി നശിച്ചിരുന്നു. മറ്റൊന്നു ഭാ​ഗികമായി തീപിടിച്ച് കേടുപാടുകൾ സംഭവിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശക്തമായ മഴയുള്ളപ്പോൾ തീപിടിത്തമുണ്ടായത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user