പത്തനാട്: കുടിവെള്ളം കിട്ടാക്കനിയായി കങ്ങഴ അമ്പലം ഭാഗം നിവാസികൾ. വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് ഉപഭോക്താക്കൾക്ക് കുടിവെള്ളം കിട്ടിയിട്ട് നാളുകളായെന്നാണ് നാട്ടുകാരുടെ ആവലാതി. വേനൽക്കാലം കനത്തതോടെ ഈ പ്രദേശത്തെ കിണറുകൾ ഭൂരിഭാഗവും വറ്റിവരണ്ടു. മേഖലയിൽ ശുദ്ധജലക്ഷാമം മുൻ വർഷങ്ങളെ അപേക്ഷിച്ചു രൂക്ഷമാണ്. നാട്ടുകാർ പല തവണ പ്രശ്നം വാട്ടർ അഥോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
20 ദിവസത്തിലേറെയായിഈ ഭാഗത്ത് കുടിവെള്ള വിതരണം നടന്നിട്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇത് മൂലം ശുദ്ധജലത്തിനായി സ്വകാര്യ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക