കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറ വീട്ടിൽ മുഹമ്മദ് അഫ്സൽ (36) നെയാണ് ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും ആറ് എൽ.എസ്.ഡി. സ്റ്റാമ്പും മൂന്ന് ഗ്രാമോളം രാസ ലഹരിയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ബൈക്കിൽ മയക്കുമരുന്നുമായി പോകുമ്പോൾ യു.സി കോളേജിന് സമീപത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരിയും എൽഎസ്ഡി സ്റ്റാമ്പുമെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക