കൊച്ചി: സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്‌കൂള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിലെ ജൊവാന സൂസൻ ഷിബി ദേശിയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി(99.6%).
പരീക്ഷ എഴുതിയ 195 വിദ്യാര്‍ത്ഥികളില്‍ 172 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 23 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. ജൊവാനാ സൂസണ്‍ ഷിബി (99.6%),ഐലിന്‍ സൂസന്‍ ജോണ്‍ (99.4%), അനന്യ പ്രശാന്ത് (99.4%) എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍.
പ്ലസ്ടു പരീക്ഷ എഴുതിയ 180 പേരില്‍ 177 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മൂന്ന് പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സ്‌കൂളിലെ 35 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. അതുല്യ രാജേഷ്( സയന്‍സ്-98.8%),സൈനബ് അലി( കൊമേഴ്‌സ്-98%), ആഫ്രീന്‍ അബ്ദുള്‍ സത്താര്‍( ഹ്യൂമാനിറ്റീസ്-97.8%) എന്നിവരാണ് പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക