Friday, 17 May 2024

വെസ്റ്റ് നൈൽ പനി: കോഴിക്കോട് മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

SHARE





കോഴിക്കോട്: വെസ്റ്റ് നൈൽ മരണം കോഴിക്കോട് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി. ഇന്നലെയാണ് ആരോഗ്യ വകുപ്പ് മരണം വെസ്റ്റ് നൈൽ കാരണമാണെന്ന് സ്ഥിരീകരിക്കുന്നത്. വെസ്റ്റ് നൈൽ പനി കേസുകൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വെസ്റ്റ് നൈൽ പനി എന്ന പകർച്ചവ്യാധി വൈറസ് മൂലമാണുണ്ടാകുന്നത്. രോഗകാരി വെസ്റ്റ് നൈൽ വൈറസാണ്. ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത് ക്യൂലക്‌സ് കൊതുകുകളിലൂടെയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാത്ത ഈ അസുഖം പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാന ലക്ഷണങ്ങളായി പറയുന്നത് തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ തുടങ്ങിയവയാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user