പാലാ :കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി.പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്തിൽ കുടക്കച്ചിറ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന കാഞ്ഞിരപ്പാറ ഷൈല ജോസിന്റെ ഭവനത്തിന്റെ സംരക്ഷണ ഭിത്തിയാണ് ഓഇടിഞ്ഞു വീണത്.
ഇന്ന് രാവിലെ മുതൽ പെയ്ത കനത്ത മഴയിലെ വെള്ളം മുഴുവൻ ഗതി മാറി ഒഴുകി വീടിന്റെ മുൻ വശത്തു പതിച്ചാണ് അപകട കാരണം .വീട്ടമ്മയുടെ ഭർത്താവ് ഏതാനും വര്ഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു.നാട്ടുകാരുടെയും ശ്രമം ഫലമായാണ് ഭവനം പണിതത്.അതുകൊണ്ട് തന്നെ നാട്ടുകാർക്കും വാർത്ത ദുഖകരമായി.
കരൂർ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ സ്ഥലം സന്ദർശിച്ച് സംഭവ ഗതികൾ വിലയിരുത്തി.അധികാരികളെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് അവർ കോട്ടയം മീഡിയയോട് പറഞ്ഞു.സ്ഥലം പഞ്ചായത്ത് മെമ്പർ സാജു വട്ടത്തേട്ട് ;കെ ജി പ്രകാശ് ;രാമചന്ദ്രൻ അള്ളുംപുറം ;സിസിൽ വട്ടത്തേട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക