മറയൂർ : മറയൂർ–ചിന്നാർ–ഉദുമൽപേട്ട സംസ്ഥാനന്തര പാതയിൽ പകൽസമയത്തും ഒറ്റയാന്റെ നിൽപ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്നാട് ആനമല കടുവ സങ്കേതത്തിലുമായുള്ള വന്യമൃഗങ്ങൾ പതിവായി പാതയിൽ ഇറങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റയാൻ മാത്രം സ്ഥിരമായി നിലയുറപ്പിച്ചിരിക്കുകയാണ്. ചില യുവാക്കൾ ഒറ്റയാനെക്കണ്ട് പുറത്തിറങ്ങി നിൽക്കുന്നതും ചിത്രം പകർത്തുന്നതും അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയുമുണ്ട്. യാത്രക്കാർ ഇതിലെ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക