Thursday, 16 May 2024

നൂറിലധികം ആളുകളെ കബളിപ്പിച്ച് കടന്ന പ്രതി പിടിയിൽ

SHARE

കൊച്ചി∙ നൂറിലധികം ആളുകളിൽനിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി കബളിപ്പിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 'നാം ഇൻഡക്സ് ഡെറിവേറ്റിവ്‌സ്' എന്ന പേരിൽ സ്ഥാപനം റജിസ്റ്റർ ചെയ്ത് പ്രഫഷനൽ ട്രേഡ് ഷെയറിങ് കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ലണ്ടനിൽ ബാങ്കുദ്യോഗസ്ഥനായിരുന്നെന്നും, അതുവഴി ഡെറിവേറ്റിവ് ട്രേഡിങിൽ വിദഗ്ധനാണെന്നും പറഞ്ഞാണ് സുനീഷ് ആളുകളെ കബളിപ്പിച്ചത്. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ  ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
ഷെയർ മാർക്കറ്റ് വിദഗ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ നിക്ഷേപത്തുകയുടെ 25 മുതൽ 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തു. ആദ്യഘട്ടങ്ങളിൽ രണ്ടോ മൂന്നോ പേരിൽ നിന്നും ചെറിയ തുകകൾ നിക്ഷേപമായി സ്വീകരിച്ച്, അതിൽനിന്ന് തന്നെ ലാഭവിഹിതം എന്ന പേരിൽ പണം അയച്ചുകൊടുത്തു. അത്തരത്തിൽ വിശ്വാസം നേടിയെടുത്ത ശേഷം ആദ്യനിക്ഷേപകരുടെ സുഹൃത്തുക്കളെയും വലയിലാക്കി.
ഗൾഫിൽ ഉന്നത നിലയിൽ ജോലിചെയ്തിരുന്ന ആളുകളിൽ നിന്നാണ് ഇത്തരത്തിൽ ഭീമമായ തുക സംഭരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മേഖലാ എസ്പി എ.ജി.ലാൽ, ഡിവൈഎസ്പി റോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സുനീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കാക്കാനാട് ജില്ലാ ജയിലിലേക്കു മാറ്റി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user