ന്യൂഡൽഹി ∙ എവറസ്റ്റിൽ വച്ച് രണ്ടു പർവതാരോഹകരെ കാണാതായെന്ന റിപ്പോർട്ടുകൾക്കിടെ, എവറസ്റ്റിൽ മഞ്ഞുമലയിടിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, എവറസ്റ്റിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നത് ചർച്ചയായി. എവറസ്റ്റ് യാത്രികരുടെ ഗൈഡായ വിനായക് ജയ മല്ലയെന്നയാളാണ് സമൂഹ മാധ്യമത്തിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്ന പർവതാരോഹകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മല്ല പറയുന്നു. എവറസ്റ്റിൽനിന്ന് തിരിച്ചിറങ്ങവേ പർവതാരോഹകനു ദാരുണാന്ത്യം; ഈ മാസം മാത്രം 5 മരണം എവറസ്റ്റിൽനിന്ന് തിരിച്ചിറങ്ങവേ പർവതാരോഹകനു ദാരുണാന്ത്യം; ഈ മാസം മാത്രം 5 മരണം
‘‘കൊടുമുടിയുടെ ഉച്ചിയിലെത്തിയ ശേഷം ഹിലാരി സ്റ്റെപ്പ് കടക്കുകയായിരുന്നു ഞങ്ങൾ. പതിയെയായിരുന്നു യാത്ര. പെട്ടെന്നാണ് ഏതാനും മീറ്റർ അകലെയായി മഞ്ഞിടിഞ്ഞത്. മഞ്ഞിടിയുമ്പോൾ നാലുപേർ അതിൽപ്പെട്ടെങ്കിലും കയറിൽപിടിച്ച് രക്ഷപ്പെട്ടു. ഞങ്ങൾ കടന്നുപോകാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ പാതയിൽ വലിയ ആൾക്കൂട്ടമുണ്ടായിരുന്നതിനാൽ കഴിഞ്ഞില്ല. ഒട്ടേറെ പർവതാരോഹകർ തിരക്കിൽ കുടുങ്ങുകയും ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. പിന്നീട് പുതിയൊരു വഴിയുണ്ടാക്കിയാണ് തിരിച്ചിറങ്ങാനായത്.’’–മേയ് 21ന് നടന്ന സംഭവത്തെക്കുറിച്ച് മല്ല പറയുന്നു. 22നാണ് ബേസ് ക്യാംപിലേക്ക് തിരിച്ചെത്തിയതെന്നും മല്ല പറഞ്ഞു. അതേസമയം മോശം കാലാവസ്ഥ, അപകടകരമായ കയറ്റിറക്കങ്ങൾ എന്നിവയ്ക്കു പുറമേ എവറസ്റ്റിൽ തിരക്ക് വർധിക്കുന്നതും കൊടുമുടിയിൽ അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് പർവതാരോഹകർ പറയുന്നു. പർവതാരോഹകർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഇടുങ്ങിയ പാതയിൽ തിരക്ക് അനിയന്ത്രിതമാണ്. മേയിൽ ബ്രിട്ടന്‍, നേപ്പാൾ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പർവതാരോഹകരും ഒരു ഷെർപ്പയും എവറസ്റ്റിൽ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. 24ന് കാണാതായ ഷെർപ്പയുെട മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബ്രിട്ടിഷ് പൗരനായ ഡാനിയൽ പാറ്റേഴ്സൺ (39), നേപ്പാളി ഷെർപ്പ പാസ് ടെൻജി (23) എന്നിവരാണ് മേയ് 21നുണ്ടായ അപകടത്തിൽ മരിച്ചത്. മേയ് 22നാണ് കെനിയൻ പൗരൻ ജോഷ്വ ചെറുയിയോട്ട് കിറുയി (40), നവാങ് ഷെർപ്പ (44) എന്നിവരെ കാണാതായത്. കിറുയിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും നവാങ്ങിനെ കണ്ടെത്താനായിട്ടില്ല. എവറസ്റ്റ് കൊടുമുടി തിരിച്ചിറങ്ങവെ നേപ്പാളിൽ നിന്നുള്ള ബിനോദ് ബാബു ബസ്‍താകോട്ടിയും മരിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക