വൈപ്പിൻ : നട്ടുച്ച നേരത്ത് വെറുതേ പൊട്ടിച്ചൊഴിച്ചു വച്ചാൽ ചിലപ്പോൾ ബുൾസ് ഐ കിട്ടിയേക്കും. അത്രയ്ക്കാണ് ചൂട്. ഇനി മുട്ട അങ്ങനെ തന്നെയാണ് വയ്ക്കുന്നതെങ്കിലോ. ചിലപ്പോൾ കിട്ടുക കോഴിക്കുഞ്ഞും. അമ്മക്കോഴിയും ഇൻക്യുബേറ്ററും വേണ്ട. കൊടുംചൂടിന്റെ കാലത്ത് മുട്ട വിരിയിക്കുന്ന ജോലിയും സൂര്യൻ ഏറ്റെടുത്ത മട്ടാണ്. കണ്ണിൽപ്പെടാതെ കോഴിക്കൂടിനടുത്ത് മണ്ണിൽ പുതഞ്ഞു കിടന്ന മുട്ട വെയിലിന്റെ ചൂടേറ്റ് വിരിഞ്ഞത് എടവനക്കാട് വാച്ചാക്കലിലെ വീട്ടിൽ. കൂട്ടിൽ നിന്ന് മുട്ടകൾ ശേഖരിക്കുന്നതിനിടയാണ് താഴെ വീണു കിടന്നിരുന്ന മുട്ട വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അൽപം പഴക്കം തോന്നിയതിനാൽ അതുമാത്രം ഉപയോഗിക്കാതെ മാറ്റിവച്ചു.കഴിഞ്ഞ ദിവസം അനക്കം കണ്ടു പരിശോധിച്ചപ്പോൾ അതേ സ്ഥാനത്ത് മുട്ടയ്ക്ക് പകരം സുന്ദരൻ ഒരു കോഴിക്കുഞ്ഞ്. പറഞ്ഞും കേട്ടും കാണാൻ ആളുകൾ എത്തിത്തുടങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ ഇത്തിരിക്കുഞ്ഞൻ നാട്ടിലെ താരമാവുകയും ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക