തിരൂര്‍: പൊന്നാനിയില്‍ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തു. അലക്ഷ്യമായി കപ്പല്‍ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനും മുനയ്ക്കല്‍ക്കടവ് കോസ്റ്റല്‍ പോലീസാണ് കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്. അപകടമുണ്ടാക്കിയ കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. കപ്പല്‍ ദിശ തെറ്റിച്ച് വന്നതാണ് അപകടകാരണമെന്ന് രക്ഷപെട്ട മത്സ്യതൊഴിലാളികള്‍ ആരോപിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസസ്ഥതയിലുള്ള ഇസ്ലാഹി എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. പൊന്നാനി സ്വദേശികളായ സലാം, ഗഫൂർ എന്നിവരാണ് അപകടത്തിലാണ് മരിച്ചത്. ലക്ഷ്യദ്വീപില്നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോകുന്നതിനിടെയായിരുന്നു അപകടം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക