മലപ്പുറം: അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്‌ലാറ്റിലെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് സ്ത്രീ ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ മൊഴിയെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ഇതിനിടെ പ്രതികള്‍ മൊബൈല്‍ നമ്പറും താമസിച്ചിരുന്ന വീടും മാറി. ഏതാനും ദിവസം മുമ്പ് പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക