കാട്ടാക്കട: മുതിയാവിള കാവുവിള വാടക വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായമുരളി(39)യുടെ മരണം കൊലപാതകം. ക്രൂര മർദനമാണു ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരമെന്നു പൊലീസ്. മായയ്ക്ക് ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്ത്(31)നെ പൊലീസ് തിരയുന്നു. സംഭവ ദിവസം വീട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. 8 ന് രാത്രി മായ കൊല്ലപ്പെട്ടു എന്നാണ് അന്വേഷണ സംഘം കരുതുന്നത്. രാത്രി 9 മണിയോടെ മായയും രഞ്ജിത്തും തമ്മിൽ വാക്കേറ്റമുണ്ടായി. രഞ്ജിത്തിന്റെ മർദനത്തിൽ നിന്നും രക്ഷപ്പെടാൻ വീടിനു പുറത്തേക്ക് ഓടി. പിന്നാലെ ചെന്ന് രഞ്ജിത്ത് മർദിച്ചു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവായ യുവാവിനെയും മർദിച്ചു. ഇതിനു ശേഷം രഞ്ജിത്ത് കടന്നുകളഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക